കശ്‌മീരില്‍ നാല് സൈനികര്‍ ഹിമപാതത്തില്‍ കുടുങ്ങി - സൈനികര്‍ കുടുങ്ങി
കശ്‌മീരിലെ രണ്ട് വ്യത്യസ്‌ത സ്ഥലങ്ങളിലുണ്ടായ മഞ്ഞുപാളി വീഴ്‌ചയിലാണ് നാല് സൈനികര്‍ കുടുങ്ങിയത്
![കശ്‌മീരില്‍ നാല് സൈനികര്‍ ഹിമപാതത്തില്‍ കുടുങ്ങി Four soldiers trapped in avalanches in Kashmir Srinagar Line of Control in north Kashmir Army post in Tangdhar area Kupwara district Bandipora district കശ്‌മീര്‍ ഹിമപാതം സൈനികര്‍ കുടുങ്ങി കുപ്‌വാര ഹിമപാതം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5262559-thumbnail-3x2-sri-2.jpg)
ശ്രീനഗര്‍:വടക്കൻ കശ്‌മീരിലെ നിയന്ത്രണ രേഖക്ക് സമീപം രണ്ട് വ്യത്യസ്‌ത ഹിമപാതങ്ങളിലായി നാല് സൈനികര്‍ കുടുങ്ങി. ചൊവ്വാഴ്‌ച ഉച്ചയോടെയായിരുന്നു കുപ്‌വാരയിലെ തങ്‌ദാര്‍ പ്രദേശത്തെ സൈനിക പോസ്റ്റിലേക്ക് മഞ്ഞുപാളി വീണ് രണ്ട് സൈനികര്‍ കുടുങ്ങിയത്. വൈകുന്നേരം വരെ തെരച്ചില്‍ തുടര്‍ന്നെങ്കിലും പിന്നീട് പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് നിര്‍ത്തിവെക്കുകയായിരുന്നു. ഇന്ന് രാവിലെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചു. ബന്ദിപ്പോറയിലെ ഗുരേസിലുണ്ടായ ഹിമപാതത്തിലാണ് മറ്റ് രണ്ട് സൈനികര്‍ കുടുങ്ങിയത്. സൈനികരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.