ചണ്ഡീഗഡിലെ ജയിലില്‍ നാല് തടവുകാര്‍ ജയില്‍ ചാടി - ചണ്ഡീഗഢ് ജയില്‍ ലേറ്റസ്റ്റ് ന്യൂസ്
പുതപ്പ് ഉപയോഗിച്ച് വടം കെട്ടിയാണ് തടവുകാര്‍ 20 അടിയുള്ള മതില്‍ ചാടിയത്
![ചണ്ഡീഗഡിലെ ജയിലില്‍ നാല് തടവുകാര്‍ ജയില്‍ ചാടി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4873940-217-4873940-1572074488868.jpg)
ചണ്ഡീഗഢ്: ചണ്ഡീഗഢിലെ ജയിലില്‍ നിന്ന് നാല് തടവുകാര്‍ ജയില്‍ ചാടി. കൊലപാതകം, ബലാത്സംഗം, മയക്ക് മരുന്ന് കേസുകളില്‍ ശിക്ഷ അനുഭവിക്കുന്നവരാണ് ജയില്‍ ചാടിയത്. മുംഗേലി ടൗണില്‍ സ്ഥിതി ചെയ്യുന്ന ജയിലിലാണ് സംഭവം. ലോക്കപ്പിന്‍റെ പൂട്ട് തകര്‍ത്തതിന് ശേഷം പുതപ്പ് ഉപയോഗിച്ച് വടമുണ്ടാക്കിയാണ് പ്രതികള്‍ ജയില്‍ ചാടിയതെന്ന് പൊലീസ് അറിയിച്ചു. തരുണ്‍ കേവത് ഏലിയാസ് ഛോട്ടു, ധീരജ്, ഇടല്‍ ഏലിയാസ് ഇന്ദ്രാധ്വജ്, സുരേഷ് പാട്ടീല്‍ എന്നിവരാണ് 20 അടി ഉയരമുള്ള ജയില്‍ മതില്‍ ചാടിയത്. തരുണ്‍ കേവത് ബലാത്സംഗ കേസിലും ധീരജ് കൊലപാതക കേസിലുമാണ് ശിക്ഷ അനുഭവിക്കുന്നത്. മയക്കുമരുന്ന് കേസിലെ പ്രതികളാണ് ജയില്‍ ചാടിയ മറ്റ് രണ്ട് പ്രതികളെന്ന് മുംഗേലി എസ്.പി ആഷിഷ് അറോറ പറഞ്ഞു.