ദിസ്‌പൂര്‍: അസമിലെ ബിശ്വനാഥ് ജില്ലയില്‍ മൂന്ന് നഴ്‌സുമാരെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ നാല് പേരെ അറസ്റ്റ് ചെയ്‌തു. ശനിയാഴ്‌ച രാത്രിയോടെ ഡഗാവോണിലെ പെട്രോൾ പമ്പിന് മുന്നിലായിരുന്നു സംഭവം. നഴ്‌സുമാര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ ആക്രമിക്കപ്പെടുകയായിരുന്നു.
അസമില്‍ നഴ്‌സുമാരെ പീഡിപ്പിക്കാൻ ശ്രമം; നാല് പേര്‍ അറസ്റ്റില്‍ - നഴ്‌സുമാരെ പീഡിപ്പിക്കാൻ ശ്രമം
നഴ്‌സുമാര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ ആക്രമിക്കപ്പെടുകയായിരുന്നു.
അസമില്‍ നഴ്‌സുമാരെ പീഡിപ്പിക്കാൻ ശ്രമം; നാല് പേര്‍ അറസ്റ്റില്‍
പ്രതികളില്‍ ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. മറ്റ് മൂന്ന് പേര്‍ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടിരുന്നു. ഞായറാഴ്‌ച രാവിലെ മൂവരെയും പൊലീസ് അറസ്റ്റ് ചെയ്‌തു. നഴ്‌സുമാർ ലഖിംപൂർ സ്വദേശികളാണ്. ബിശ്വനാഥ് ജില്ലയിലെ ആശുപത്രിയിലാണ് ഇവര്‍ ജോലി ചെയ്യുന്നത്.