അമരാവതി: യു.കെയിൽ നിന്ന് ആന്ധ്രാപ്രദേശിലേക്ക് മടങ്ങി എത്തിയ നാലു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ മടങ്ങി വന്ന ആയിരം പേരിൽ നാലു പേർക്കാണ് രോഗം സ്ഥരീകരിച്ചത്. കൊറോണ വൈറസിന്‍റെ പുതിയ വകഭേദമാണോ എന്ന് അറിയാനായി സാമ്പിളുകൾ പരിശോധനയ്ക്കായി പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിലേക്കും ഹൈദരാബാദിലെ സെല്ലുലാർ ആൻഡ് മോളിക്യുലർ ബയോളജിലേക്കും അയച്ചതായി സംസ്ഥാന ആരോഗ്യ കമ്മിഷണർ കറ്റാമനേനി ഭാസ്‌കർ പറഞ്ഞു.
ആന്ധ്രാപ്രദേശിൽ യു.കെയിൽ നിന്ന് എത്തിയ നാലു പേർക്ക് കൊവിഡ് സ്ഥരീകരിച്ചു
കഴിഞ്ഞ ഒരു മാസത്തിനിടെ മടങ്ങി വന്ന ആയിരം പേരിൽ നാലു പേർക്കാണ് രോഗം സ്ഥരീകരിച്ചത്.
ആന്ധ്രാപ്രദേശിൽ യു.കെയിൽ നിന്ന് എത്തിയ നാലു പേർക്ക് കൊവിഡ് സ്ഥരീകരിച്ചു
"വിശകലനത്തിനായി എൻഐവി, സിസിഎംബി എന്നിവയിലേക്ക് അയച്ച നാല് പോസിറ്റീവ് സാമ്പിളുകൾ. ഫലം ലഭിക്കാൻ കുറഞ്ഞത് മൂന്ന് ദിവസമെടുക്കും. എന്നാൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും"ആരോഗ്യ കമ്മിഷണർ കറ്റാമനേനി ഭാസ്‌കർ പറഞ്ഞു. കൊവിഡ് -19 വാക്സിനേഷന്‍റെ ട്രയൽ റൺ കൃഷ്ണ ജില്ലയിലെ അഞ്ച് സ്ഥലങ്ങളിൽ നടത്തുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.