കടബാധ്യത മൂലം നാലംഗ കുടുംബം ആത്മഹത്യ ചെയ്‌തു - Four of family commit suicide
തിരുച്ചി സ്വദേശികളായ ഉതിരഭാരതി, സംഗീത, അഭിനയശ്രീ, അക്ഷയ് എന്നിവരാണ് മരിച്ചത്

ചെന്നൈ: കടബാധ്യത മൂലം നാലംഗ കുടുംബം ആത്മഹത്യ ചെയ്തു. കൊടൈകനാല്‍ റെയില്‍വേ സ്റ്റേഷന് സമീപം ടെയിനിന് മുന്നില്‍ ചാടിയാണ് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബം ആത്മഹത്യ ചെയ്തത്. ഇന്ന് പുലര്‍ച്ചെ ഒരുമണിക്കും മൂന്നുമണിക്കും ഇടയിലാണ് സംഭവം. തിരുച്ചി സ്വദേശികളായ ഉതിരഭാരതി, സംഗീത, അഭിനയശ്രീ, അക്ഷയ് എന്നിവരാണ് മരിച്ചത്. ഉതിരഭാരതി ചെറുകിട വ്യവസായിയായിരുന്നു. കടബാധ്യതയാണ് കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ പക്കല്‍ നിന്നും കൊടൈകനാലിലേക്കെടുത്ത ടിക്കറ്റുകള്‍ ലഭിച്ചിരുന്നു. സംഭവത്തില്‍ റെയിവേ പൊലീസ് അന്വേഷണം ആരംഭിച്ചു.