മുംബൈ: മുംബൈയിലെ ധാരാവിയിൽ കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. ഇതോടെ ധാരാവിയിലെ മരണസംഖ്യ അഞ്ച് ആയി. പുതുതായി നാല്‌പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മുംബൈയിലെ ചേരി പ്രദേശത്ത് കൊവിഡ് കേസുകളുടെ എണ്ണം 47 ആയി. മദീന നഗർ, ജനത കോപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി, ഗുൽമോഹർ ചൗലോഫ് ധാരാവി എന്നിവിടങ്ങളിൽ മൂന്ന് പുതിയ കൊവിഡ് വൈറസ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.
ധാരാവിയിൽ കൊവിഡ് ബാധിച്ച് ഒരാൾ മരിച്ചു - ഒരാൾ മരിച്ചു
മദീന നഗർ, ജനത കോപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി, ഗുൽമോഹർ ചൗലോഫ് ധാരവി എന്നിവിടങ്ങളിൽ മൂന്ന് പുതിയ വൈറസ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.
മുംബൈയിലെ ധാരാവിയിൽ കൊവിഡ് ബാധിച്ച് ഒരാൾ മരിച്ചു
അതേസമയം സിയോൺ ഹോസ്പിറ്റലിൽ മരിച്ച നെഹ്രുചവാൽ സ്വദേശി 60 കാരന്‍റെ സാമ്പിൾ പരിശോധനാഫലം പോസിറ്റീവാണെന്ന് ബിഎംസി അധികൃതർ പറഞ്ഞു. സ്ഥിതി ആശങ്ക ഉയർത്തുന്നതായും ബിഎംസി അധികൃതർ പറഞ്ഞു.