പുതുച്ചേരി:പുതുച്ചേരിയിൽ കൊവിഡ് ബാധിച്ച് നാല് പേർ കൂടി മരിച്ചു. ഇതോടെ പുതുച്ചേരിയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 521 ആയി. പുതിയതായി 491 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ബുധനാഴ്ച പരിശോധിച്ച 4,938 സാമ്പിളുകളിൽ 491 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. പുതുച്ചേരിയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 27,544 ആയി. രോഗം ഭേദമായതിനെ തുടർന്ന് 458 രോഗികൾ ആശുപത്രി വിട്ടു. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 22,074 ആയി.
പുതുച്ചേരിയിൽ കൊവിഡ് ബാധിച്ച് നാല് പേർ കൂടി മരിച്ചു - COVID-19
പുതുച്ചേരിയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 521 ആയി. പുതിയതായി 491 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
പുതുച്ചേരിയിൽ കൊവിഡ് ബാധിച്ച് നാല് പേർ കൂടി മരിച്ചു
പുതുച്ചേരിയിലെ മരണനിരക്ക് 1.89 ശതമാനവും വീണ്ടെടുക്കൽ നിരക്ക് 80.14 ശതമാനവുമാണ്. ഇതുവരെ 1.84 ലക്ഷം സാമ്പിളുകൾ പരീക്ഷിച്ചു. നിലവിൽ 4,949 സജീവ രോഗ ബാധിതരാണ് പുതുച്ചേരിയിലുള്ളത്. പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ 382 പേർ പുതുച്ചേരിയിൽ നിന്നുള്ളവരാണ്. കാരൈക്കലിൽ 76, യനം 23, മാഹി 19 എന്നിങ്ങനെയാണ് പുതിയ രോഗബാധിതർ.