ഗുവാഹത്തി:അസമിൽ പ്രത്യേക നിയമസഭ സമ്മേളനത്തിന് മുൻപ് നാല് എംഎൽഎമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ അസം നിയമസഭയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 24 ആയി. നരേൻ സോനോവാൾ (എജിപി), റിതുപർണ ബറുവ (ബിജെപി), അൻവർ ഹുസൈൻ ലസ്‌കർ (എ.ഐ.യു.ഡി.എഫ്), നജ്‌റുൽ ഹോക്ക് (എ.യു.യു.ഡി.എഫ്) എന്നീ എംഎൽഎമാർക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്.
അസമിൽ നാല് എംഎൽഎമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - Assam COVID-19
ഇതോടെ അസം നിയമസഭയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 24 ആയി
അസമിൽ നാല് എംഎൽഎമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഇതുവരെ രോഗം സ്ഥിരീകരിച്ച 24 പേരിൽ 13 പേർ ബിജെപിയിൽ നിന്നുള്ളവരും അഞ്ചുപേർ സഖ്യകക്ഷികളിൽ നിന്നുള്ളവരുമാണ്. ഓഗസ്റ്റ് 31ന് നടക്കുന്ന നിയമസഭ സമ്മേളനം സാമൂഹിക അകലം പാലിച്ച് 50 ശതമാനം എംഎൽഎമാരുടെ സാന്നിധ്യത്തിൽ നടത്തുമെന്ന് നിയമസഭാ പ്രിൻസിപ്പൽ സെക്രട്ടറി മൃഗേന്ദ്ര കുമാർ ദേക പറഞ്ഞു.