അസമിൽ വെള്ളപ്പൊക്കത്തിൽ മരണം 93 ആയി - ദിസ്‌പൂർ
26 ജില്ലകളിലായി 28,32,410 ആളുകളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്
അസമിൽ വെള്ളപ്പൊക്കത്തിൽ മരണം 93 ആയി
ദിസ്‌പൂർ:അസമിൽ വെള്ളപ്പൊക്കത്തിൽ മരണം 93 ആയി. 26 ജില്ലകളിലായി 28,32,410 ആളുകളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. ഏകദേശം 300ഓളം കന്നുകാലികളും വെള്ളപ്പൊക്കത്തിൽ ചത്തു. കാസിരംഗ ദേശീയോദ്യാനത്തിലെ 143ഓളം വന്യമൃഗങ്ങളെ രക്ഷിച്ചതായി അസം വനം പരിസ്ഥിതി വകുപ്പ് മന്ത്രി പരിമൾ ശുക്ളബയ്‌ദ പറഞ്ഞു. അതേസമയം 2019ൽ ഉണ്ടായ വെള്ളപ്പൊക്കത്തേക്കാൾ ഭീകരമാണ് ഇത്തവണത്തേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.