ജയ്പൂർ: രാജസ്ഥാനിൽ നാല് കൊവിഡ് 19 രോഗികൾ കൂടി മരിച്ചു. 123 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. മരിച്ച നാല് പേരും ജയ്പൂർ സ്വദേശികളാണെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി (ആരോഗ്യ) രോഹിത് കുമാർ സിംഗ് പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 75 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ 44 ഉം ജയ്പൂരിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
രാജസ്ഥാനിൽ നാല് കൊവിഡ് മരണങ്ങൾ കൂടി - Rajasthan
സംസ്ഥാനത്ത് ഇതുവരെ 75 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

രാജസ്ഥാനിൽ നാല് കൊവിഡ് മരണങ്ങൾ കൂടി
സംസ്ഥാനത്ത് ഇതുവരെ 3,009 കൊവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 923 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 1,578 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 1,005 രോഗികളും ജയ്പൂരിലാണ്. ജോധ്പൂരിൽ 705 കേസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.