അമരാവതി: ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് 19 ബാധിച്ച് നാല് പേർ കൂടി മരിച്ചു. 79 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് 3,279 പേർക്ക് കൊവിഡ് 19 പിടിപെട്ടുവെന്നും രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 69 ആയെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.
ആന്ധ്രയില്‍ കൊവിഡ് 19 ബാധിച്ച് നാല് മരണം കൂടി - covid 19 news
ആന്ധാപ്രദേശില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 3,279 ആയി, 69 പേർ മരിച്ചു.
കൊവിഡ് 19
രാജ്യത്ത് ഇതിനകം 2,07,615 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 1,00,303 പേർക്ക് രോഗം ഭേദമായി. രാജ്യത്ത് 5,815 പേരാണ് ഇതിനകം രോഗം ബാധിച്ച് മരിച്ചത്.