ന്യൂഡൽഹി:കർഷക ബില്ലിനെതിരെയുള്ള പ്രതിഷേധങ്ങൾക്കിടെ ഇന്ത്യാ ഗേറ്റ് പരിസരത്ത്‌വെച്ച് ട്രാക്ടറിന് തീകൊളുത്തിയ സംഭവത്തിൽ പഞ്ചാബ് യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ബ്രിന്ദർ സിംഗ് ദില്ലോൻ അടക്കം നാല് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്‌തു.
ട്രാക്ടറിന് തീകൊളുത്തിയ സംഭവം; നാലുപേർ കൂടി അറസ്റ്റിൽ - യൂത്ത് കോൺഗ്രസ്
കർഷക ബില്ലുകൾക്കെതിരെ പ്രതിഷേധിച്ച് പഞ്ചാബ് യൂത്ത് കോൺഗ്രസിലെ 15-20 ഓളം പേര്‍ തിങ്കളാഴ്‌ച ദേശീയ തലസ്ഥാനത്തെ ഇന്ത്യാ ഗേറ്റിൽ എത്തി ട്രാക്ടറിന് തീകൊളുത്തിയിരുന്നു
യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിമാരായ ഹരീഷ് പൻവർ, അബ്രഹാം റോയ് മണി എന്നിവരെയും യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയും പഞ്ചാബ് യൂത്ത് കോൺഗ്രസിന്‍റെ ചുമതല വഹിക്കുകയും ചെയ്യുന്ന ബണ്ഡി (ഋഷികേശ്) ഷെൽകയെയുമാണ് അറസ്റ്റ് ചെയ്‌തത്. കേസുമായി ബന്ധമുള്ള ആറ് പേരെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്‌തിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തതെന്ന് പൊലീസ് പറഞ്ഞു. ദുരന്ത നിവാരണ നിയമത്തിലെ സെക്ഷൻ 188, പകർച്ചവ്യാധി നിയമം, ഐപിസിയുടെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരം അറസ്റ്റിലായവർക്കെതിരെ കേസെടുത്തിട്ടുണ്ട്.