ബംഗ്ലൂരുവില്‍ കാറപകടത്തില്‍ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു - സർജാപൂർ
ഉത്തർപ്രദേശ് സ്വദേശികളാണ് അപകടത്തിൽ മരിച്ചത്. കാര്‍ അശ്രദ്ധമായി തെറ്റായ ദിശയിലേക്ക് തിരിച്ചതാണ് അപകട കാരണം
ബംഗളൂരു:തെറ്റായ ദിശയിലൂടെ ഓടിച്ച കാറില്‍ ലോറി ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ബംഗളൂരുവിലെ സർജാപൂരിൽ ഇന്നലെ അർധ രാത്രിയോടെയാണ് അപകടം. സംഭവത്തിൽ രണ്ട് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശ് സ്വദേശികളായ അഞ്ജനി യാദവ് (29), നേഹ യാദവ് (28), സന്തോഷ് (30), ധ്രുവ (02) എന്നിവരാണ് അപകടത്തിൽ മരിച്ചത്. രണ്ട് വയസുകാരി ശിവാനി കുട്ടിയുടെ പിതാവ് എന്നിവർ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. സർജാപൂരിലെ ഹോട്ടലിലിൽ നിന്ന് അത്താഴം കഴിച്ച് മടങ്ങവെ സന്തോഷ് കാര്‍ തെറ്റായ ദിശയിലേക്ക് തിരിച്ചതാണ് അപകട കാരണം.