നാഗൗറിൽ വാഹനാപകടം; നാല് പേർ മരിച്ചു - ട്രെയിലർ ഡമ്പർ
മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ്. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ മുഖേനയാണ് അന്വേഷണം നടത്തുന്നത്
Accident
ജയ്‌പൂർ:രാജസ്ഥാനിലെ നാഗൗർ ജില്ലയിൽ ട്രെയിലറും ഡമ്പറും തമ്മിൽ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. ഇടിയിൽ ഇരു വാഹനങ്ങളും അഗ്നിക്കിരയായി. രണ്ട് പേർ സംഭവ സ്ഥലത്ത് തന്നെ വെന്തുമരിച്ചിരുന്നു. മറ്റ് രണ്ട് പേർ ആശുപത്രിയിൽ എത്തിയാണ് മരണത്തിന് കീഴടങ്ങിയത്. മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ്. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ മുഖേനയാണ് അന്വേഷണം നടത്തുന്നത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.