അസമില്‍ റോഡപകടത്തില്‍ നാല് മരണം - assam latet news
മരിച്ചവരില്‍ പിഞ്ച് കുഞ്ഞും ഉള്‍പ്പെടുന്നു. ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു
ദിസ്‌പൂര്‍: അസമിലെ കരിംഗഞ്ച് ജില്ലയില്‍ റോഡപകടത്തില്‍ നാല് മരണം. മരിച്ചവരില്‍ പിഞ്ച് കുഞ്ഞും ഉള്‍പ്പെടുന്നു. ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പിക് അപ് വാന്‍ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചാണ് അപകടം. നാല് പേരും തല്‍ക്ഷണം മരിച്ചതായി പൊലീസ് വ്യക്തമാക്കി. പ്രകോപിതരായ ജനക്കൂട്ടം പിക് അപ് വാനിന് തീയിട്ടു. പ്രദേശത്ത് സുരക്ഷയേര്‍പ്പെടുത്തിയതായി പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.