മധ്യപ്രദേശിൽ പിക്കപ്പ് ട്രക്ക് മറിഞ്ഞ് നാല് പേർ കൊല്ലപ്പെട്ടു - MP accident
ട്രക്കിന്‍റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് പൊലീസ്. ഇരുപതിലധികം പേർ പിക്കപ്പ് ട്രക്കിലുണ്ടായിരുന്നു
മധ്യപ്രദേശിൽ ട്രക്ക് മറിഞ്ഞ് നാല് പേർ കൊല്ലപ്പെട്ടു
ഭോപ്പാൽ: പിക്കപ്പ് ട്രക്ക് മറിഞ്ഞ് നാല് പേർ കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ റോസാർ ഗ്രാമത്തിലാണ് അപകടം നടന്നത്. ട്രക്കിന്‍റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സ്‌ത്രീകളും കുട്ടികളുമടക്കം ഇരുപതിലധികം പേർ ട്രക്കിലുണ്ടായിരുന്നു. വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെയാണ് അപകടമുണ്ടായത്. വിവരമറിഞ്ഞയുടൻ തന്നെ പൊലീസ് സംഭവസ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. എംഎൽഎ പ്രേംസിംഗ് പട്ടേൽ ആശുപത്രി സന്ദർശിച്ചു.