ഉത്തർപ്രദേശിൽ വാഹനാപകടം; നാല് പേർ മരിച്ചു - UP
റായ്‌ബറേലിയിലെ ഡിഗ്രി കോളജിന് സമീപമാണ് അപകടമുണ്ടായത്
ഉത്തർ പ്രദേശിൽ റോഡ് അപകടത്തിൽ നാല് പേർ മരിച്ചു
ലഖ്‌നൗ: ഉത്തർപ്രദേശിൽ കാറും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേറ്റു. വിനയ് കുമാർ വർമ, ശിവം സാഹു, വിനോദ്, രൂപേഷ് എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. റായ്‌ബറേലിയിലെ ഡിഗ്രി കോളജിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.