ശ്രീനഗര്‍ : കശ്‌മീരില്‍ സുരക്ഷാസേനയും പ്രക്ഷോഭകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ പശ്ചാലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി യൂറോപ്യന്‍ യൂണിയനിലെ 23 എംപിമാര്‍ കശ്‌മീരിലെത്തിയിരുന്നു. ഇതേ ദിവസം തന്നെയാണ് ഏറ്റുമുട്ടലുണ്ടായത്. കശ്‌മീരിലെ വിവിധ ഭാഗങ്ങളില്‍ സുരക്ഷാസേനയും പ്രക്ഷോഭകരും തമ്മില്‍ ഏറ്റുമുട്ടി.
കശ്‌മീരില്‍ സുരക്ഷാസേനയും പ്രക്ഷോഭകരും തമ്മില്‍ ഏറ്റുമുട്ടി - srinagar news
ഏറ്റുമുട്ടലില്‍ നാലുപേർക്ക് പരുക്കേറ്റു.ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി 86 ദിവസം പിന്നിടുമ്പോഴും കശ്‌മീരില്‍ അനിശ്ചിതാവസ്ഥ തുടരുന്നു
കശ്‌മീര്‍ ; സുരക്ഷാസേനയും പ്രക്ഷോഭകരും തമ്മില്‍ ഏറ്റുമുട്ടി
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി 86 ദിവസം പിന്നിടുമ്പോഴും കശ്‌മീരില്‍ അനിശ്ചിതാവസ്ഥ തുടരുകയാണ് . പ്രദേശത്ത് ഇപ്പോഴും കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. പൊതുഗതാഗതം ഇനിയും പൂര്‍വ്വസ്ഥിതി പ്രാപിച്ചിട്ടില്ല. താഴ്വരയിലുടനീളം കഴിഞ്ഞ ആഗസ്റ്റ് 5 മുതല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കിയിരിക്കുകയാണ്.എന്നാല്‍ ലാന്‍ഡ് ലൈന്‍ ,പോസ്റ്റ് പെയ്‌ഡ് മൊബെല്‍ ഫോണ്‍ സര്‍വ്വീസുകള്‍ പുന:സ്ഥാപിച്ചിട്ടുണ്ട്.