കേരളം

kerala

ETV Bharat / bharat

ആന്ധ്രയിൽ കെമിക്കൽ ഫാക്ടറിയിൽ തീപിടിത്തം; നാല് പേർക്ക് പരിക്ക് - Andhra's Nellore

റിയാക്ടറിലേക്ക് മെത്തനോൾ കയറ്റുന്നതിനിടെ പെട്ടെന്നുണ്ടായ സമ്മർദ്ദം മൂലമാണ് തീപിടിത്തമുണ്ടായത്

ആന്ധ്രയിൽ കെമിക്കൽ ഫാക്ടറിയിൽ തീപിടിത്തം നാല് പേർക്ക് പരിക്ക്  കെമിക്കൽ ഫാക്ടറിയിൽ തീപിടിത്തം  Andhra's Nellore  Four injured after fire breaks out at chemical factory in Andhra's Nellore
ആന്ധ്ര

By

Published : Jul 29, 2020, 5:51 PM IST

അമരാവതി: നെല്ലൂർ ചന്ദ്രപാഡിയയിലെ കെമിക്കൽ ഫാക്ടറിയിൽ ബുധനാഴ്ച രാവിലെ ഉണ്ടായ തീപിടിത്തത്തിൽ നാല് പേർക്ക് പരിക്കേറ്റു. റിയാക്ടറിലേക്ക് മെത്തനോൾ കയറ്റുന്നതിനിടെ പെട്ടെന്നുണ്ടായ സമ്മർദ്ദം മൂലമാണ് തീപിടിത്തമുണ്ടായത്.

ഫാക്ടറി ജീവനക്കാരായ എസ്ഡി ഹഫീസ്, ബി. രവി കുമാർ, എൻ രജനീകാന്ത്, എസ്. ഭാസ്‌കർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചികിത്സയ്ക്കായി നെല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തീപിടിത്തത്തിൽ കെട്ടിടത്തിന്‍റെ ഒന്നാം നിലയിലെ മുറിക്ക് കേടുപാടുകൾ സംഭവിച്ചു. സ്ഥിതി നിയന്ത്രണത്തിലാണ്, പരിക്കേറ്റവരുമായി സംസാരിച്ചതിന് ശേഷം അടുത്ത നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

ABOUT THE AUTHOR

...view details