മുംബൈയില്‍ 44 വയസുകാരിയെ പീഡിപ്പിച്ച നാല് പേര്‍ പിടിയില്‍ - rape
സുഹൃത്തിന്‍റെ കുട്ടിയുടെ ജന്മദിനാഘോഷ ചടങ്ങിനിടെ വെള്ളത്തില്‍ മയക്ക് മരുന്ന് കലര്‍ത്തി നല്‍കിയാണ് പ്രതികള്‍ യുവതിയെ പീഡിപ്പിച്ചത്.
മുംബൈ: മുംബൈയിലെ മന്‍കുര്‍ഡില്‍ 44 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസില്‍ നാല് പേരെ അറസ്റ്റ് ചെയ്‌തു. ജൂണ്‍ 24നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. സുഹൃത്തിന്‍റെ കുട്ടിയുടെ ജന്മദിനാഘോഷ ചടങ്ങിനിടെ വെള്ളത്തില്‍ മയക്ക് മരുന്ന് കലര്‍ത്തി നല്‍കിയാണ് പ്രതികള്‍ യുവതിയെ പീഡിപ്പിച്ചത്. ശരീര വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പോയി പരിശോധിച്ചപ്പോഴാണ് കൂട്ടബലാത്സംഗത്തിനിരയായ വിവരം അറിയുന്നതെന്ന് യുവതി പരാതിയില്‍ പറഞ്ഞു. പ്രതികളിലൊരാളായ അബ്‌ദുള്‍ ജിലാനി ഷേയ്‌ഖാണ് തന്നെ ആഘോഷ ചടങ്ങിലേക്ക് ക്ഷണിച്ചതെന്നും യുവതി പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജൂലായ് എട്ട് വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടതായും പൊലീസ് അറിയിച്ചു.