ഹൈദരാബാദ്: ഹൈദരാബാദിൽ കൊവിഡ് 19ന്‍രെ ആൻറിവൈറൽ മരുന്നുകൾ നിയമവിരുദ്ധമായി സംഭരിച്ച് വിറ്റ നാല് പേരെ അറസ്റ്റ് ചെയ്തു. ബെലിഡ അശോക് കുമാർ, ബുഡുരു ശരത്, ഗദ്ദാല വംഷി, സുഭാഷ് എന്നിവരാണ് പിടിയിലായത്. ചില്ലറ വിൽപ്പന വിലയേക്കാൾ ഉയർന്ന വിലക്ക് കോവിഫോർ (റെംഡെസിവിർ), ഫവിപിരാവിർ ഗുളികകൾ ഉൾപ്പെടെയുള്ള ആൻറിവൈറൽ മരുന്നുകൾ അനധികൃതമായി സംഭരിച്ച് വിൽപ്പന നടത്തിയവരെയാണ് പിടികൂടിയത്.
കൊവിഡിന്‍റെ ആൻറിവൈറൽ മരുന്നുകൾ അനധികൃതമായി വിറ്റ സംഘം പിടിയിൽ - അനധികൃതമായി
ചില്ലറ വിൽപ്പന വിലയേക്കാൾ ഉയർന്ന വിലക്ക് കോവിഫോർ (റെംഡെസിവിർ), ഫവിപിരാവിർ ഗുളികകൾ ഉൾപ്പെടെയുള്ള ആൻറിവൈറൽ മരുന്നുകൾ അനധികൃതമായി സംഭരിച്ച് വിറ്റവരെയാണ് പിടികൂടിയത്
കൊവിഡ് 19 ന്റെ ആൻറിവൈറൽ മരുന്നുകൾ അനധികൃതമായി വിൽപന ചെയ്ത സംഘം പിടിയിൽ
എസ്‌ഒടി മൽക്കാജ്ഗിരി സോണിലെ ഇൻസ്പെക്ടർ നവീൻ അടങ്ങിയ സംഘം നടത്തിയ പരിശോധനയിലാണ് മരുന്നുകൾ പിടികൂടിയത്. നേരത്തെ കൊവിഡ് -19 ചികിത്സക്കായി ഉപയോഗിക്കുന്ന വ്യാജ ടോസിലിസുമാബ് കുത്തിവയ്പ്പുകൾ വിറ്റ സംഘത്തെ ഗുജറാത്തിലെ സൂറത്തിലും അഹമ്മദാബാദിലും പിടികൂടിയിരുന്നു. 35,55,000 രൂപ വിലവരുന്ന മരുന്നുകളാണ് അന്ന് പിടിച്ചെടുത്തത്.