ഗുവാഹത്തി: റിപ്പബ്ലിക് ദിനത്തില്‍ അസമില്‍ സ്ഫോടന പരമ്പര. ദിബ്രുഗഡ്, ചരൈദിയോ ജില്ലകളിലെ നാലിടങ്ങളിലാണ് സ്ഫോടനമുണ്ടായത്. ആദ്യത്തെ സ്ഫോടനം ദിബ്രുഗഡ് ജില്ലയിലെ ഗ്രഹാം ബസാറിലും മറ്റൊന്ന് ഗുരുദ്വാരയില്‍ നിന്നുമാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ദുലിയാജനിലാണ് മൂന്നാമത്തെ സ്ഫോടനം നടന്നത്. ചരൈദിയോ ജില്ലയിലെ സോനാരി പ്രദേശത്ത് നിന്നും നാലാമത് സ്ഫോടനം റിപ്പോര്‍ട്ട് ചെയ്‌തു. ആളപായം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
അസമില്‍ സ്ഫോടന പരമ്പര - grenade explosion
അസമിലെ ദിബ്രുഗഡ്, ചരൈദിയോ എന്നിവിടങ്ങളിലാണ് സ്‌ഫോടനം നടന്നത്.
![അസമില്‍ സ്ഫോടന പരമ്പര Explosion in Assam's Dibrugarh അസമില്‍ രണ്ടിടങ്ങളില്‍ ഗ്രനേഡ് ആക്രമണം ഗ്രനേഡ് ആക്രമണം grenade explosion അസമില്‍ സ്ഫോടന പരമ്പര](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5846067-48-5846067-1580014926825.jpg)
അസമില്‍ ഗ്രനേഡ് ആക്രമണം
ദിബ്രുഗഡിലെ സ്‌ഫോടനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചുവെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അസം ഡിജിപി ഭാസ്‌കര്‍ ജ്യോതി മഹന്ത് പറഞ്ഞു.