കേരളം

kerala

ETV Bharat / bharat

ഫിറോസാബാദിൽ റോഡപകടത്തിൽ നാല് പേർ മരിച്ചു - ഫിറോസാബാദ്

അപകടശേഷം ട്രക്കിനടിയിൽപ്പെട്ട ഓട്ടോറിക്ഷ ക്രെയിനിന്‍റെ സഹായത്തോടെയാണ് പുറത്തെടുത്തത്.

road accident  firozabad  four dead  റോഡപകടം  ഫിറോസാബാദ്  നാല് മരണം
ഫിറോസാബാദിൽ റോഡപകടത്തിൽ നാല് പേർ മരിച്ചു

By

Published : Nov 26, 2020, 3:31 PM IST

ലഖ്‌നൗ: ഫിറോസാബാദ്-ഫാരിഹ റോഡിൽ ട്രക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് സ്‌ത്രീകളും ഒരു കുട്ടിയും മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തു. നാർഖി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഭൂതേശ്വർ ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായതെന്ന് അസിസ്റ്റന്‍റ് പൊലീസ് സൂപ്രണ്ട് (സിറ്റി) മുകേഷ് ചന്ദ്ര മിശ്ര പറഞ്ഞു. ക്രെയിനിന്‍റെ സഹായത്തോടെയാണ് ഓട്ടോറിക്ഷ ട്രക്കിനടിയിൽ നിന്ന് പുറത്തെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് അയച്ചതായും ട്രക്ക് ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടതായും എ.എസ്.പി കൂട്ടിചേർത്തു.

ABOUT THE AUTHOR

...view details