ഭോപ്പാൽ: മധ്യപ്രദേശിലെ സിംഗ്രൗളി ജില്ലയിൽ മിനി ലോറി മറിഞ്ഞ് നാല് പേർ മരിച്ചു. ഇന്ന് പുലർച്ചെ 2 മണിക്ക് ഉണ്ടായ അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ പത്ത് പേരുടെ നില ഗുരുതരമാണ്.
മധ്യപ്രദേശിൽ മിനി ലോറി മറിഞ്ഞ് നാല് മരണം; 15 പേർക്ക് പരിക്ക് - Four died in singrauli
മിനി ലോറി മറിഞ്ഞ് നാല് പേർ മരിച്ചു,10 പേരുടെ നില ഗുരുതരം.
![മധ്യപ്രദേശിൽ മിനി ലോറി മറിഞ്ഞ് നാല് മരണം; 15 പേർക്ക് പരിക്ക് 1](https://etvbharatimages.akamaized.net/etvbharat/prod-images/768-512-01:53:23:1604737403-9463850-1047-9463850-1604735483239.jpg)
1
ജില്ലാ ആസ്ഥാനത്ത് നിന്നും 60 കിലോമീറ്റർ അകലെയുള്ള ഭാലയ്യ തോല ഗ്രാമത്തിലാണ് അപകടമുണ്ടായത്. അടുത്തുള്ള പ്രദേശത്ത് നിന്നും സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിവരുമ്പോഴായിരുന്നു മിനിലോറി മറിഞ്ഞത്. വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അടുത്തിടെയായി സമീപപ്രദേശങ്ങളിൽ വാഹനാപകടമുണ്ടാകുന്നത് വർധിച്ചു വരികയാണ്.