ബംഗളൂരു: കുഴിയിൽ വീണ് ഒരു കുടുംബത്തിലെ നാല് കുട്ടികൾ മരിച്ചു. ബെലാഗാവി ജില്ലയിൽ ശനിയാഴ്‌ചയാണ് സംഭവം നടന്നത്. ഭഗവാവ ജാക്കന്നവര (6), തയമ്മ ജക്കന്നവര (5), മലപ്പ ജക്കന്നവര (4), രാജശ്രീ ജക്കന്നവര (2) എന്നീ കുട്ടികളാണ് മരിച്ചത്.
കുഴിയിൽ വീണ് ഒരു കുടുംബത്തിലെ നാല് കുട്ടികൾ മരിച്ചു - ബെലാഗാവി
ബെലാഗാവി ജില്ലയിലാണ് അപകടം നടന്നത്. കുഴിയിൽ വീണ ഫോൺ കണ്ടെത്താനായി കുട്ടികൾ മാതാപിതാക്കളോടൊപ്പം പോകുന്നതിനിടെയാണ് അപകടം നടന്നത്.
കുഴിയിൽ വീണ് ഒരു കുടുംബത്തിലെ നാല് കുട്ടികൾ മരിച്ചു
കുഴിയിൽ വീണ ഫോൺ കണ്ടെത്താനായി കുട്ടികൾ മാതാപിതാക്കളോടൊപ്പം പോകുന്നതിനിടെയാണ് അപകടം നടന്നത്. കൊവിഡ് ബാധയെതുടർന്ന് ഒരു വീട്ടിലാണ് ഇവർ താമസിക്കുന്നത്. സമീപത്തുള്ള കിണറ്റിൽ നിന്നും തുടർച്ചയായി വെള്ളം ഒഴുകുന്നതുമൂലം രൂപപ്പെട്ട കുഴി ആരും ശ്രദ്ധിച്ചിരുന്നില്ല. മാതാപിതാക്കളുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന രീതിയിൽ പൊലീസ് കേസെടുത്തു.