കേരളം

kerala

ETV Bharat / bharat

ആയുഷ്‌മാന്‍ ഭാരത് യോജന പദ്ധതിയുടെ പേരില്‍ വ്യാജ വെബ്‌സൈറ്റ്; നാല് പേര്‍ അറസ്റ്റില്‍ - ആയുഷ്‌മാന്‍ ഭാരത് യോജന

ജോലി നല്‍കാമെന്ന വ്യാജേന നിരവധി പേരെ സംഘം കബളിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്‌തു

Four arrested in Delhi for running fake Ayushman Bharat Yojana website,  Ayushman Bharat Yojana  ആയുഷ്‌മാന്‍ ഭാരത് യോജന  ആയുഷ്‌മാന്‍ ഭാരത് യോജന പദ്ധതിയുടെ പേരില്‍ വ്യാജ വെബ്‌സൈറ്റ്
ആയുഷ്‌മാന്‍ ഭാരത് യോജന പദ്ധതിയുടെ പേരില്‍ വ്യാജ വെബ്‌സൈറ്റ്; നാല് പേര്‍ അറസ്റ്റില്‍

By

Published : Jun 1, 2020, 1:14 PM IST

ന്യൂഡല്‍ഹി: ആയുഷ്‌മാന്‍ ഭാരത് യോജന പദ്ധതിയുടെ പേരില്‍ വ്യാജ വെബ്‌സൈറ്റ് നിര്‍മിച്ച് തട്ടിപ്പ് നടത്തിയ കേസില്‍ നാല് പേര്‍ അറസ്റ്റില്‍. ഡല്‍ഹിയില്‍ ജോലി നല്‍കാമെന്ന വ്യാജേന നിരവധി പേരെ സംഘം കബളിപ്പിച്ചുവെന്നും പണം തട്ടിയെടുത്തുവെന്നും പൊലീസ് വ്യക്തമാക്കി. ഉമേഷ്(37), രജത്(33), ഗൗരവ്(26),സീമ റാണി ശര്‍മ(33) എന്നിവരെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്‌തത്. 4200ലധികം ആളുകളില്‍ നിന്ന് തൊഴില്‍ രജിസ്റ്റര്‍ ചെയ്യാനെന്ന വ്യാജന 300 മുതല്‍ 500 രൂപ വരെ ഇവര്‍ തട്ടിയെടുത്തു. ഇവരില്‍ നിന്നും ലാപ്‌ടോപ്പ്, നാല് മൊബൈല്‍ ഫോണുകള്‍, എടിഎം കാര്‍ഡുകള്‍ എന്നിവ കണ്ടെടുത്തു. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ആയുഷ്‌മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന വിഭാഗം അധികൃതരുടെ പരാതിയെത്തുടര്‍ന്നാണ് ഇവരെ പിടികൂടിയത്. പൊലീസ് സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. പൊതുജനങ്ങളില്‍ നിന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ദേശീയ ആരോഗ്യ അതോറിറ്റി സൈബര്‍ സെല്ലിനെ സമീപിക്കുന്നത്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലായി 5116 ജോലി ഒഴിവുകളുണ്ടെന്ന് വെബ്‌സൈറ്റ് പരസ്യം ചെയ്‌തിരുന്നു. ആളുകളെ വിശ്വസിപ്പിക്കാനായി ആയുഷ്‌മാന്‍ യോജന എന്ന പേരില്‍ ഒരു ട്രസ്റ്റും സംഘം രൂപീകരിച്ചിരുന്നു. വാര്‍ഡ് ബോയ്, നഴ്‌സ്, ലാബ് അസിസ്റ്റന്‍റ്, ഫാര്‍മസിസ്റ്റ്, ആയുഷ് മിത്ര തുടങ്ങിയ ജോലികള്‍ക്ക് ഒഴിവ് ഉണ്ടെന്ന് ധരിപ്പിച്ചാണ് ആളുകളില്‍ നിന്നും സംഘം പണം കൈപ്പറ്റിയത്. കേസിലുള്‍പ്പെട്ട ബാക്കിയുള്ളവര്‍ക്കായി പൊലീസ് അന്വേഷണം ശക്തമാക്കി.

ABOUT THE AUTHOR

...view details