ന്യൂഡൽഹി: ഡൽഹിയിൽ മൊബൈൽ മോഷണം ആരോപിച്ച് യുവാവിനെ മർദിച്ച് കൊന്ന നാല് പേർ അറസ്റ്റിൽ. ഇസ്രിഹാർ (30), അനിഷ് (24) മുസ്താഖ് അഹമ്മദ് (32), സഹോദരൻ ഷിരാജ് അഹമ്മദ് (28) എന്നിവരാണ് പിടിയിലായത്. ജവഹാർ സ്വദേശി രാഹുൽ ആണ് മർദനമേറ്റ് മരിച്ചത്.
ഡല്‍ഹിയില്‍ ആൾക്കൂട്ട കൊലപാതകം; നാല് പേർ അറസ്റ്റിൽ - അറസ്റ്റിൽ
പശ്ചിമ ഡൽഹിയിലെ നരീനയിലാണ് സംഭവം. മൊബൈൽ മോഷണം ആരോപിച്ച് യുവാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. മരത്തിൽ കെട്ടിയിട്ട് വടിയും പൈപ്പും ഇരുമ്പുവടിയും ഉപയോഗിച്ചായിരുന്നു മർദനം
ആൾക്കൂട്ട കൊലപാതകം; നാല് പേർ അറസ്റ്റിൽ
പശ്ചിമ ഡൽഹിയിലെ നരീനയിലാണ് സംഭവം. മൊബൈൽ മോഷണം ആരോപിച്ച് രാഹുലിനെ ക്രൂരമായി മർദിക്കുകയായിരുന്നു. മരത്തിൽ കെട്ടിയിട്ട് വടിയും പൈപ്പും ഇരുമ്പുവടിയും ഉപയോഗിച്ചായിരുന്നു മർദനം. പ്രതികൾക്കെതിരെ ഇന്ത്യൻ പീനൽ കോഡിലെ 302 (കൊലപാതകം), 34 (കൂട്ടം ചേർന്ന് മർദിക്കുക) എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.