അമരാവതി: തലസ്ഥാന മാറ്റത്തില്‍ പ്രതിഷേധിച്ച് അമരാവതിയില്‍ വീണ്ടും കര്‍ഷക പ്രതിഷേധം. അമരാവതി തുള്ളൂരിലെ നാല് കർഷകരാണ് മൊബൈല്‍ ടവറിന് മുകളില്‍ കയറി നിന്ന് പ്രതിഷേധിച്ചത്. എംഎല്‍എ വരാതെ ഇറങ്ങില്ലെന്ന് പറഞ്ഞ ഇവര്‍ പിന്നീട് തീരുമാനത്തില്‍ അയവ് വരുത്തി. തുള്ളുരു എസ്ഐ ശ്രീഹരി റാവു സംഭവ സ്ഥലത്തെത്തി കര്‍ഷകരുമായി സംസാരിക്കുകയും അവരുടെ കാര്യങ്ങള്‍ സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ടെന്നും അറിയിച്ചു. ആന്ധ്രപ്രദേശിന്‍റെ തലസ്ഥാനം അമരാവതിയില്‍ നിന്നും മാറ്റാനുള്ള നീക്കം പിൻവലിക്കണമെന്നും അമരാവതിയെ സംസ്ഥാനത്തിന്‍റെ ഏക തലസ്ഥാനമായി നിലനിര്‍ത്തണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.
തലസ്ഥാന മാറ്റം: അമരാവതിയില്‍ വീണ്ടും കര്‍ഷക പ്രതിഷേധം - അമരാവതി
ആന്ധ്രപ്രദേശിന്‍റെ തലസ്ഥാനം അമരാവതിയില്‍ നിന്നും മാറ്റാനുള്ള നീക്കം പിൻവലിക്കണമെന്നതാണ് കര്‍ഷകരുടെ ആവശ്യം.
തലസ്ഥാന മാറ്റം: പ്രതിഷേധവുമായി വീണ്ടും കര്‍ഷകര്‍
അതേസമയം, പ്രതിഷേധത്തിന്‍റെ ഭാഗമായി "അമരാവതി നമ്മുടെ തലസ്ഥാനം, സേവ് അമരാവതി, സേവ് ആന്ധ്രാപ്രദേശ്" എന്ന അടിക്കുറിപ്പുകളോടെ ചിലര്‍ വീടുകളിൽ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.