ഹൈദരാബാദ്:ഹൈദരാബാദില്‍ മൃഗ ഡോക്ടറെ കൊലപ്പെടുത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്തെന്ന് പൊലീസ്. സംഭവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവര്‍ ലോറി ഡ്രൈവര്‍മാരും ക്ലീനര്‍മാരുമാണ്.
സ്കൂട്ടര്‍ ടയറിന്റെ കാറ്റൂരി വിട്ട പ്രതികള്‍ പിന്നീട് സഹായിക്കാനെന്ന വ്യാജേന യുവതിയുടെ അടുത്ത് എത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. വീട്ടില്‍ നിന്ന് ക്ലിനിക്കിലേക്ക് പോയ യുവതി ഷംഷാബാദ് ടോള്‍ പ്ലാസയില്‍ സ്കൂട്ടര്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട പ്രതികള്‍ ടയറിന്റെ കാറ്റൂരി വിടുകയായിരുന്നു. പ്രതികള്‍ മദ്യപിച്ചിരുന്നു. ജോലി കഴിഞ്ഞ് തിരിച്ചിറങ്ങിയപ്പോഴാണ് ടയര്‍ പഞ്ചറായ വിവരം യുവതിയുടെ ശ്രദ്ധയിപ്പെടുന്നത്. തുടര്‍ന്ന് ടയര്‍ നന്നാക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് ലോറി ഡ്രൈവര്‍ യുവതിയെ സമീപിക്കുകയായിരുന്നു. സ്കൂട്ടര്‍ നന്നാക്കാനായി ക്ലീനറെ ഏല്‍പ്പിക്കുകയും ചെയ്തു.