മുൻ അധോലോക നേതാവ് മുത്തപ്പ റായി അന്തരിച്ചു - Muthappa Rai
രണ്ട് കൊല്ലമായി അര്‍ബുദ രോഗത്തിന്‍റെ പിടിയിലായിരുന്നു
മുത്തപ്പ റായി
ബെംഗളൂരു:മുൻ അധോലോക നേതാവും ജയ കര്‍ണാടകയുടെ സ്ഥാപകനുമായ മുത്തപ്പ റായി അന്തരിച്ചു. വെള്ളിയാഴ്‌ച പുലര്‍ച്ചെ 2.30ഓടെയായിരുന്നു അന്ത്യം. രണ്ട് കൊല്ലമായി അര്‍ബുദ രോഗത്തിന്‍റെ പിടിയിലായിരുന്നു. ബുധനാഴ്‌ചയോടെ ആരോഗ്യനില വഷളാവുകയായിരുന്നു. കരളിലെ ക്യാൻസറിന് ചികിത്സയിലായിരിക്കെ റായിക്ക് മസ്‌തിഷ്‌ക അർബുദവും കണ്ടെത്തിയിരുന്നു.