ഭോപാൽ: അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ഭൂമിപൂജക്ക് രണ്ട് ദിവസം മാത്രം ശേഷിക്കെ ക്ഷേത്രത്തിന് തറക്കല്ലിട്ടത് മുൻ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധിയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് പറഞ്ഞു. ശിലാസ്ഥാപനം ഇതിനകം തന്നെ നടത്തിയിട്ടുണ്ടെന്നും രാജീവ് ഗാന്ധിയാണ് തറക്കല്ലിട്ടതെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. രാജീവ് ഗാന്ധിയും രാമക്ഷേത്ര നിർമാണം ആഗ്രഹിച്ചിരുന്നുവെന്ന കോൺഗ്രസ് നേതാവായ കമൽനാഥിന്‍റെ പ്രസ്‌താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ വിഷയത്തിൽ അദ്ദേഹം കൂടുതൽ വിശദീകരണത്തിന് തയ്യാറായില്ല.
രാമ ക്ഷേത്രത്തിന് തറക്കല്ലിട്ടത് രാജീവ് ഗാന്ധിയെന്ന് ദിഗ്‌വിജയ് സിങ് - BJP
രാജീവ് ഗാന്ധി രാമക്ഷേത്ര നിർമാണം ആഗ്രഹിച്ചിരുന്നുവെന്ന കമൽനാഥിന്‍റെ പ്രസ്‌താവനയോട് പ്രതികരിക്കുകയായിരുന്നു ദിഗ്‌വിജയ് സിങ്.
അയോധ്യയിൽ ക്ഷേത്രത്തിന് തറക്കല്ലിട്ടത് രാജീവ് ഗാന്ധിയെന്ന് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്
കോൺഗ്രസ് പാർട്ടി ക്ഷേത്രനിർമാണത്തിന് എതിരല്ലെന്നും എന്നുൽ വിഷയം രാഷ്‌ട്രീയവൽക്കരിക്കുന്നതിന് എതിരാണെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു. താൻ സ്വാമി സുരുപാനന്ദ്‌ജി മഹാരാജ്, ജഗത്ഗുരു ശങ്കരാചാര്യജി, ദ്വാരക ജോഷിമത്ത് എന്നിവരുടെ വിദ്യാർഥിയാണ്. ഓഗസ്റ്റിൽ ഭൂമിപൂജ നടത്തുന്നത് തെറ്റാണെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും താനിത് സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.