കേരളം

kerala

ETV Bharat / bharat

ചന്ദ്രയാന്‍ 2 വിന്‍റെ  വിക്രം ലാൻഡർ കണ്ടെത്തി - vikram lander found

ചന്ദ്രയാന്‍ 2 വിന്‍റെ വിക്രം ലാൻഡറിന്‍റെ സ്ഥാനം ചന്ദ്രോപരിതലത്തിൽ കണ്ടെത്തി. ആശയവിനിമയം പുനഃസ്ഥാപിക്കാനായില്ല.

ചന്ദ്രയാന്‍ 2 വിന്‍റെ  വിക്രം ലാൻഡർ കണ്ടെത്തി

By

Published : Sep 8, 2019, 2:14 PM IST

ബംഗളൂരു:ചന്ദ്രയാന്‍ 2 വിന്‍റെ വിക്രം ലാൻഡറിന്‍റെ സ്ഥാനം ചന്ദ്രോപരിതലത്തിൽ കണ്ടെത്തിയെന്ന് ഐഎസ്ആര്‍ഒ. ലാൻഡറിന്‍റെ തെർമൽ ദൃശ്യങ്ങൾ ഓർബിറ്റർ പകർത്തി. എന്നാൽ ലാൻഡറുമായി ആശയവിനിമയം പുനഃസ്ഥാപിക്കാനായില്ലെന്ന് ഇസ്റോ പറയുന്നു. ഉടനെ ആശയവിനിമയം സാധിക്കുമെന്ന് ഇസ്റോ അറിയിച്ചു.

ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കുവാന്‍ ശ്രമിക്കുന്നുവെന്ന് ഇസ്റോ ചെയര്‍മാന്‍ കെ. ശിവന്‍ നേരത്തെ അറിയിച്ചിരുന്നു. ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നുവെങ്കിലും ഓര്‍ബിറ്ററിന്‍റെ പ്രവര്‍ത്തനം പ്രതീക്ഷിച്ചതിലും മികച്ചതാണ്.

ABOUT THE AUTHOR

...view details