ന്യൂഡല്‍ഹി: പുതിയ ഗവർണർമാരുടെ പട്ടിക പുറത്ത് വന്നു. മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവര്‍ണറാകും. ഇതുസംബന്ധിച്ച വിജ്ഞാപനം രാഷ്ട്രപതി പുറത്തിറക്കി. നിലവിലെ ഗവര്‍ണറായ പി. സദാശിവത്തിന്‍റെ കാലാവധി അവസാനിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ ഗവര്‍ണറെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് വന്നത്. ആരിഫ് മുഹമ്മദ് ഖാൻ ഉത്തർപ്രദേശ് സ്വദേശിയാണ്.
മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണര്‍ - Governor of Kerala
നിലവിലെ ഗവര്‍ണറായ പി സദാശിവത്തിന്‍റെ കാലാവധി അവസാനിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ ഗവര്‍ണറെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് വന്നത്.

മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണര്‍
രാജസ്ഥാന്‍ ഗവര്‍ണറായി കല്‍രാജ് മിശ്രയെ നിയമിച്ചു. നിലവില്‍ ഹിമാചല്‍ പ്രദേശ് ഗവര്‍ണറാണ് കല്‍രാജ് മിശ്ര. മുന്‍ കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയയാണ് ഹിമാചൽ പ്രദേശിന്‍റെ പുതിയ ഗവര്‍ണറാകുക. ഭഗത് സിങ് കോഷിയാരിയെ മഹാരാഷ്ട്ര ഗവര്‍ണറായും തമിഴ്‌നാട് ബിജെപി അധ്യക്ഷയായിരുന്ന തമിളിസൈ സൗന്ദര്‍രാജിനെ തെലങ്കാന ഗവര്‍ണറായും നിയമിച്ചു.
മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണര്‍
Last Updated : Sep 1, 2019, 8:08 PM IST