കേരളം

kerala

ETV Bharat / bharat

സമാജ്‌വാദി പാര്‍ട്ടി നേതാവ് ധര്‍മേന്ദ്ര യാദവിന് കൊവിഡ് 19 സ്ഥിരീകരിച്ചു - Former SP MP Dharmendra Yadav tests positive for corona

കൊവിഡ് 19 പരിശോധനക്ക് മുമ്പായി ധര്‍മേന്ദ്ര യാദവി‍ന് പനിയുണ്ടായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ധര്‍മേന്ദ്ര യാദവുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍

covid
covid

By

Published : Jun 14, 2020, 7:48 PM IST

ലക്നൗ:ലോക്സഭ മുന്‍ എം.പിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ ധര്‍മേന്ദ്ര യാദവി‍ന് ഞായറാഴ്ച കൊവിഡ് 19 സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ ചികിത്സക്കായി സെഫായ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കൊവിഡ് 19 പരിശോധനക്ക് മുമ്പായി ധര്‍മേന്ദ്ര യാദവി‍ന് പനിയുണ്ടായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ധര്‍മേന്ദ്ര യാദവുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. അതേസമയം അദ്ദേഹത്തിന്‍റെ സഹായിയുടെ പരിശോധന ഫലം നെഗറ്റീവാണ്. സമാജ്‌വാദി പാര്‍ട്ടിയുടെ വിദ്യാര്‍ഥി യൂണിയനിലൂടെയാണ് ധര്‍മേന്ദ്ര യാദവ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 2009ല്‍ ബദ്വണില്‍ നിന്ന് അദ്ദേഹം ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചു. 2014ലും അദ്ദേഹം ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചു. പിന്നീട് 2019ലെ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി സംഘമിത്ര മൗര്യയോട് പരാജയപ്പെട്ടു.

നിലവില്‍ ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ 4858 പേരാണ് കൊവിഡ് 19ന് ചികിത്സയിലുള്ളത്. 385 പേര്‍ക്കാണ് കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടത്. 7875പേര്‍ രോഗവിമുക്തരായി. ഇതുവരെ 13118 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.

ABOUT THE AUTHOR

...view details