ഉത്തര്‍പ്രദേശില്‍ ശിവസേന മുൻ ജില്ലാ മേധാവി കൊല്ലപ്പെട്ടു - മുൻ ശിവസേന ജില്ലാ മേധാവി
ജ്വാല നഗറിൽ നിന്നും ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം
മുൻ ശിവസേന ജില്ലാ മേധാവിയെ വെടിവെച്ച് കൊലപ്പെടുത്തി
ലക്നൗ: ശിവസേന മുൻ ജില്ലാ മേധാവി അനുരാഗ് ശർമയെ അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തി. ജ്വാല നഗറിൽ നിന്നും ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം നടന്നതെന്നും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചുവെന്നും എസ്‌പി രാംപൂർ ഷഗുൻ ഗൗതം പറഞ്ഞു. രണ്ട് പേരാണ് വെടിയുതിർത്തതെന്നും രണ്ട് ബുള്ളറ്റുകൾ ശരീരത്തിൽ ഉണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.