മുംബൈ: മഹാരാഷ്‌ട്രയിലെ മുൻ രഞ്ജി താരം ശേഖർ ഗവാലി 250 അടി താഴ്‌ചയിലേക്ക് വീണു മരിച്ചു. നാസിക്കിലെ ഇഗത്പുരി ഹിൽ സ്റ്റേഷനിലെ പശ്ചിമഘട്ട മലനിരകളിൽ ട്രെക്കിങ്ങിനിടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട അദ്ദേഹം താഴ്‌ചയിലേക്ക് വീഴുകയായിരുന്നു. 45 വയസായിരുന്നു.
മഹാരാഷ്‌ട്രയിലെ മുൻ രഞ്ജി താരം ശേഖർ ഗവാലി മരിച്ചു - മഹാരാഷ്‌ട്ര
ട്രെക്കിങ്ങിനിടെ നിയന്ത്രണം വിട്ട് താഴേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
മഹാരാഷ്‌ട്രയിലെ മുൻ രഞ്ജി താരം ശേഖർ ഗവാലി മരിച്ചു
മൃതദേഹം കണ്ടെടുത്തെന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറിയെന്നും പൊലീസ് പറഞ്ഞു. മഹാരാഷ്‌ട്ര ക്രിക്കറ്റ് ടീമിന്‍റെ അസിസ്റ്റന്‍റ് കോച്ച് ആയി ശേഖർ ഗവാലി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ അണ്ടർ 23 ടീമിന്‍റെ ഫിറ്റ്നസ് ട്രെയിനറായിരുന്നു അദ്ദേഹം.