ജയ്‌പൂർ: രാജസ്ഥാൻ ബിജെപി മുൻ അധ്യക്ഷൻ ഭൻവർ ലാൽ ശർമ അന്തരിച്ചു. 95 വയസായിരുന്നു. ബിജെപി ദേശീയ-സംസ്ഥാന നേതാക്കൾ ഭൻവർ ലാൽ ശർമയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. രാജസ്ഥാനിൽ ബിജെപിയെ ശക്തിപ്പെടുത്തുന്നതിൽ ഭൻവർ ലാൽ ശർമയുടെ പങ്ക് അങ്ങേയറ്റം വിലപ്പെട്ടതായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.
രാജസ്ഥാൻ ബിജെപി മുൻ അധ്യക്ഷൻ ഭൻവർ ലാൽ ശർമ അന്തരിച്ചു - എംഎൽഎ
രാജസ്ഥാനിൽ ബിജെപിയെ ശക്തിപ്പെടുത്തുന്നതിൽ ഭൻവർ ലാൽ ശർമയുടെ പങ്ക് അങ്ങേയറ്റം വിലപ്പെട്ടതായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.
രാജസ്ഥാൻ ബിജെപി മുൻ അധ്യക്ഷൻ ഭൻവർ ലാൽ ശർമ അന്തരിച്ചു
മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്, മുൻ മുഖ്യമന്ത്രി വസുന്ധര രാജെ, ബിജെപി സംസ്ഥാന പ്രസിഡന്‍റ് സതീഷ്, ജയ്‌പൂർ എം.പി രാംചരൺ ബോഹറ തുടങ്ങിയ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. ഭൻവർ ലാൽ ശർമക്ക് രാഷ്ട്രീയത്തിൽ വലിയ സംഭാവനകൾ നല്‍കിയെന്നും ലാളിത്യത്തിൽ വിശ്വസിച്ച അദ്ദേഹം എംഎൽഎയും മന്ത്രിയും ആയിരുന്നപ്പോൾ സർക്കാർ സൗകര്യങ്ങളൊന്നും ഉപയോഗിച്ചിരുന്നില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് സതീഷ് പൂനിയ പറഞ്ഞു.