പഞ്ചാബിലെ മുൻ ബിജെപി അധ്യക്ഷൻ കമല്‍ ശര്‍മ അന്തരിച്ചു - ബിജെപി ലേറ്റസ്റ്റ് ന്യൂസ്
ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 48 വയസായിരുന്നു
![പഞ്ചാബിലെ മുൻ ബിജെപി അധ്യക്ഷൻ കമല്‍ ശര്‍മ അന്തരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4881520-498-4881520-1572150298638.jpg)
കമല്‍ ശര്‍മ അന്തരിച്ചു
ചണ്ഡീഗഢ്: പഞ്ചാബിലെ മുൻ ബിജെപി അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ കമല്‍ ശര്‍മ (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഇന്ന് പ്രഭാതസവാരിക്കിടെയാണ് ഹൃദയാഘാതമുണ്ടായത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യയും രണ്ടുമക്കളുമാണ് ശര്‍മയ്ക്കുള്ളത്. മരണത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് ശര്‍മ ട്വിറ്ററില്‍ ദീപാവലി ആശംസകള്‍ നേര്‍ന്നിരുന്നു.