കേരളം

kerala

ETV Bharat / bharat

ടിഡിപിയുടെ മുതിർന്ന നേതാവ് ആത്മഹത്യ ചെയ്തു - ടിഡിപി നേതാവ് ആത്മഹത്യ ചെയ്തു

മുരുകുട്‌ല രാമ റാവുവാണ് ആത്മഹത്യ ചെയ്തത്.

suicide news  tdp leader suicide news  ടിഡിപി നേതാവ് ആത്മഹത്യ ചെയ്തു  ആത്മഹത്യ വാര്‍ത്തകള്‍
ടിഡിപിയുടെ മുതിർന്ന നേതാവ് ആത്മഹത്യ ചെയ്തു

By

Published : Jan 30, 2021, 10:12 PM IST

കൃഷ്ണ: പെനഗഞ്ചിപ്രോളു മണ്ഡൽ മുൻ പ്രസിഡന്‍റും ടിഡിപിയുടെ മുതിർന്ന നേതാവുമായ മുരുകുട്‌ല രാമ റാവു ആത്മഹത്യ ചെയ്‌ത നിലയില്‍. സിറിഞ്ച് ഉപയോഗിച്ച് ശരീരത്തിൽ കീടനാശിനി കുത്തിവച്ചാണ് ആത്മഹത്യ ചെയ്‌തിരിക്കുന്നത്. വിജയവാഡയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാമരാവുവിന്റെ നില ഗുരുതരമാണെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

കഴിഞ്ഞ എം‌പി‌ടി‌സി തെരഞ്ഞെടുപ്പിൽ, വൈഎസ്ആര്‍സിപിയും ടിഡിപിയും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരം പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ടിഡിപിക്ക് കിട്ടേണ്ടതായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം ഇത് പാലിക്കപ്പെട്ടില്ല. പിന്നാലെയാണ് രാമ റാവുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ABOUT THE AUTHOR

...view details