ഡോ. മൻമോഹൻ സിംഗ് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു - ഡോ. മൻമോഹൻ സിംഗ്
രാജസ്ഥാനിൽ നിന്ന് എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്
ന്യൂഡല്‍ഹി:മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ എം. വെങ്കയ്യ നായിഡുവിന് മുമ്പാകെയാണ് സത്യവാചകം ചൊല്ലിയത്. രാജസ്ഥാനിൽ നിന്ന് എതിരില്ലാതെയാണ് മൻമോഹൻ തെരഞ്ഞെടുക്കപ്പെട്ടത്. ബി.ജെ.പി അദ്ദേഹത്തിനെതിരെ സ്ഥാര്‍ഥിയെ നിര്‍ത്തിയിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി മുതിർന്ന നേതാക്കളായ ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേൽ, ആനന്ദ് ശർമ എന്നിവരും സന്നിഹിതരായിരുന്നു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും ചില ബി.ജെ.പി നേതാക്കളും പങ്കെടുത്തു.