ഭോപ്പാല്‍; മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബാബുലാല്‍ ഗൗർ (89) അന്തരിച്ചു. ഇന്ന് രാവിലെ ഭോപ്പാലിലെ നർമ്മദ ആശുപത്രിയിലായിരുന്നു മരണം. 2004 മുതല്‍ 2005 വരെ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ബാബുലാല്‍ ഗൗർ രക്തസമ്മർദ്ദത്തെ തുടർന്നാണ് കഴിഞ്ഞയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബാബുലാല്‍ ഗൗര്‍ അന്തരിച്ചു - Former MP CM Babulal Gaur passes away at 89
89 വയസായിരുന്നു. 2004 - 2005 വര്‍ഷത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നു. രക്തസമ്മര്‍ദത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു
മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബാബുലാല്‍ ഗൗര്‍ അന്തരിച്ചു
ബാബുലാല്‍ പത്ത് തവണ മധ്യപ്രദേശ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പ്രായാധിക്യത്തെ തുടർന്ന് 2018ല്‍ അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചിരുന്നു.