തൂത്തുക്കുടി (തമിഴ്‌നാട്): മാലിദ്വീപ് മുൻ വൈസ് പ്രസിഡന്‍റ് അഹമ്മദ് അദീബ് തൂത്തുക്കുടിയിൽ അറസ്റ്റിൽ. മുന്‍ പ്രസിഡന്‍റ് അബ്ദുള്ള അമീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ വിചാരണ നേരിടുകയാണ് അഹമ്മദ് അദീബ്. ചരക്കുകപ്പലിലെ ജീവനക്കാരന്‍റെ വേഷത്തിലാണ് ഇയാള്‍ തൂത്തുക്കുടിയില്‍ എത്തിയത്.
മാലിദ്വീപ് മുൻ വൈസ് പ്രസിഡന്‍റ് തൂത്തുക്കുടിയിൽ അറസ്റ്റിൽ - തൂത്തുക്കുടി
ചരക്കുകപ്പലിലെ ജീവനക്കാരന്‍റെ വേഷത്തിലാണ് മാലിദ്വീപ് മുന്‍ വൈസ് പ്രസിഡന്‍റ് അഹമ്മദ് അദീബ് എത്തിയത്.
അഹമ്മദ് അദീബ് തൂത്തുക്കുടിയിൽ അറസ്റ്റിൽ
സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്തി വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് സ്പീഡ് ബോട്ടില്‍ സഞ്ചരിക്കവേയാണ് അബ്ദുള്ള അമീനെ അഹമ്മദ് അദീബ് കൊല്ലാന്‍ ശ്രമിച്ചത്. 2015 സെപ്തംബര്‍ ഇരുപത്തിയെട്ടിനായിരുന്നു സംഭവം. സ്ഫോടനത്തിൽ നിന്നും അബ്ദുള്ള അമീൻ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. എന്നാൽ പൊട്ടിത്തെറിയിൽ അദ്ദേഹത്തിന്‍റെ ഭാര്യ ഉൾപ്പടെയുള്ളവർക്ക് പരിക്കേറ്റിരുന്നു.