മുംബൈ: മഹാരാഷ്ട്ര മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ നീല സത്യനാരായണൻ കൊവിഡ് ബാധിച്ച് മരിച്ചു. വ്യാഴാഴ്ച രാവിലെ എട്ട് മണിക്കാണ് മരിച്ചത്. കഴിഞ്ഞാഴ്ചയാണ് കൊവിഡ് ബാധിച്ചതിനെ തുടർന്ന് നീല സത്യനാരായണനെ സെവൻ ഹിൽസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 72 കാരിയായ നീല സത്യനാരായൺ മഹാരാഷ്ട്രയിലെ ആദ്യ വനിതാ തെരഞ്ഞെടുപ്പ് കമ്മീഷണറാണ്.
മഹാരാഷ്ട്ര മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ നീല സത്യനാരായണൻ കൊവിഡ് ബാധിച്ച് മരിച്ചു
വ്യാഴാഴ്ച രാവിലെ എട്ട് മണിക്കാണ് മരിച്ചത്. 72 കാരിയായ നീല സത്യനാരായൺ മഹാരാഷ്ട്രയിലെ ആദ്യ വനിതാ തെരഞ്ഞെടുപ്പ് കമ്മീഷണറാണ്.
മഹാരാഷ്ട്ര മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ നീല സത്യനാരായണൻ കൊവിഡ് ബാധിച്ച് മരിച്ചു
അതേസമയം മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 2,75,640 ആയി ഉയർന്നു. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11,000 ആയി. ബുധനാഴ്ച രോഗം ഭേദമായതിനെ തുടർന്ന് 3,606 പേരെ ഡിസ്ചാർജ് ചെയ്തു. ഇതോടെ സംസ്ഥാനത്ത് രോഗം ഭേദമായവരുടെ എണ്ണം 1,52,613 ആയി. സംസ്ഥാനത്ത് ഇപ്പോൾ 1,11,801 സജീവ രോഗബാധിതരാണ് നിലവിലുള്ളത്.