ഹൈദരാബാദ്: കേരള മുൻ മുഖ്യമന്ത്രിയും ആന്ധ്രാപ്രദേശിന്‍റെ ചുമതലയുള്ള കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ ഉമ്മൻ ചാണ്ടിക്ക് കോൺഗ്രസ് നേതാക്കളുടെ ആദരം. തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളാണ് ഉമ്മൻചാണ്ടിയെ ആദരിച്ചത്. 1970 മുതൽ തുടർച്ചയായി 50 വർഷമാണ് ഉമ്മൻചാണ്ടി കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
നിയമസഭയില്‍ 50 വർഷം: ഉമ്മൻ ചാണ്ടിക്ക് ഹൈദരാബാദിൽ ആദരം - Oommen Chandy in Hyderabad
മുതിർന്ന കോൺഗ്രസ് നേതാവ് ഹനുമാൻ റാവു, എപിസിസി പ്രസിഡന്‍റ് ശൈലജനാഥ് ഉൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കൾ ഉമ്മൻ ചാണ്ടിക്ക് ആദരം അറിയിക്കാൻ ഇന്ദിരഭവനിൽ എത്തിയിരുന്നു.
ഉമ്മൻ ചാണ്ടിക്ക് ഹൈദരാബാദിൽ ആദരം
ഇതിന്‍റെ പശ്ചാത്തലത്തിൽ ബെഗുമ്പെറ്റ് ഗ്രീൻ പ്ലാസയിൽ നടന്ന പരിപാടിയില്‍ നിരവധി മലയാളികളും പങ്കെടുത്തു. മുതിർന്ന കോൺഗ്രസ് നേതാവ് ഹനുമാൻ റാവു, എപിസിസി പ്രസിഡന്‍റ് ശൈലജനാഥ് ഉൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കൾ ഉമ്മൻ ചാണ്ടിക്ക് ആദരം അറിയിക്കാൻ ഇന്ദിരഭവനിൽ എത്തിയിരുന്നു.
Last Updated : Sep 23, 2020, 10:38 PM IST