മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ഷാ ഫൈസല്‍ കസ്റ്റഡിയില്‍ - Jammu and Kashmir Public Safety Act
ഷാ ഫൈസലിനെ ജമ്മു കശ്മീർ പബ്ലിക് സേഫ്റ്റി ആക്ട് (പിഎസ്‌എ) പ്രകാരം ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് കസ്റ്റഡിയിലെടുത്ത ശേഷം ശ്രീനഗറിലേക്ക് തിരിച്ചയയ്ക്കുകയും ശ്രീനഗറില്‍ വെച്ച് വീണ്ടും പിഎസ്‌എയുടെ കീഴിൽ വീണ്ടും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ന്യൂഡൽഹി: മുൻ ഐഎഎസ് ഉദ്യോഗസ്ഥനും ജമ്മുകശ്മീർ പീപ്പിൾസ് മൂവ്‌മെന്‍റ് പാർട്ടിയുടെ പ്രസിഡന്‍റുമായ ഷാ ഫൈസലിനെ ഡല്‍ഹി വിമാനത്താവളത്തില്‍ കസ്റ്റഡിയിലെടുത്ത് കശ്മീരിലേക്ക് തിരിച്ചയച്ചു. ഇന്ന് രാവിലെയാണ് സ്താംബൂളിലേക്ക് പുറപ്പെട്ട ഫൈസലിനെ വിമാനത്താവളത്തിൽ കസ്റ്റഡിയിലെടുത്തത്. ജമ്മു കശ്മീർ പബ്ലിക് സേഫ്റ്റി ആക്ട് (പിഎസ്‌എ) പ്രകാരം കസ്റ്റഡിയിലെടുത്ത ശേഷം ശ്രീനഗറിലേക്ക് തിരിച്ചയയ്ക്കുകയും ശ്രീനഗറില്‍ വെച്ച് വീണ്ടും പിഎസ്‌എയുടെ കീഴിൽ വീണ്ടും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ജമ്മു കശ്മീരിന്‍റെ പ്രത്യേക അധികാരങ്ങൾ എടുത്തുകളഞ്ഞ ശേഷം കശ്മീരിലെ എട്ട് ദശലക്ഷത്തിലധികമുള്ള ജനങ്ങൾ മുമ്പൊരിക്കലുമില്ലാത്തവിധം തടവിലാക്കപ്പെട്ടതായി ഫൈസൽ പറഞ്ഞു.