ഗുജറാത്ത് മുൻ മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ്
ഗുജറാത്ത് മുൻ മുഖ്യമന്ത്രി ശങ്കർസിംഗ് വഘേലക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
ഗുജറാത്ത് മുൻ മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഗാന്ധി നഗർ: ഗുജറാത്ത് മുൻ മുഖ്യമന്ത്രി ശങ്കർസിംഗ് വഘേലക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ നാല് ദിവസമായി പനി അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്‌ടറുടെ നിർദേശപ്രകാരം അദ്ദേഹം ക്വാറന്‍റൈനിൽ ആയിരുന്നു. ഇന്നലെയാണ് കൊവിഡ് പരിശോധനാ ഫലം പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് ഇന്ന് രാവിലെ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.