ചെന്നൈ: മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അറസ്‌റ്റ് ചെയ്‌ത മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനും മുന്‍ സിബിഐ ഡയറക്‌ടറുമായിരുന്ന വി ആര്‍ ലക്ഷ്‌മിനാരായണന്‍ (91) അന്തരിച്ചു. മുന്‍ ജഡ്‌ജി ജസ്റ്റിസ് വി ആര്‍ കൃഷ്‌ണയ്യരുടെ സഹോദരനാണ് ലക്ഷ്‌മിനാരായണന്‍. ദീര്‍ഘകാലം തമിഴ്‌നാട് ഡിജിപിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചെന്നൈ അണ്ണാനഗറിലുള്ള വസതിയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം ചൊവ്വാഴ്‌ച നടക്കും.
മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ വി ആര്‍ ലക്ഷ്‌മിനാരായണന്‍ അന്തരിച്ചു - ഇന്ദിരാഗാന്ധി
അടിയന്തരാവാസ്ഥയ്ക്കുശേഷം, ജനതാ സർക്കാരിന്‍റെ ഭരണകാലത്ത് മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ അറസ്റ്റ് ചെയ്‌തത് അന്നത്തെ സിബിഐ ജോയിന്‍റ് ഡയറക്‌ടറായിരുന്ന ലക്ഷ്‌മിനാരായണനായിരുന്നു.
![മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ വി ആര്‍ ലക്ഷ്‌മിനാരായണന്‍ അന്തരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3644261-thumbnail-3x2-lakshmi.jpg)
അടിയന്തരാവാസ്ഥയ്ക്കുശേഷം, ജനതാ സർക്കാരിന്‍റെ ഭരണകാലത്ത് മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ അറസ്റ്റുചെയ്‌തത് അന്നത്തെ സിബിഐ ജോയിന്‍റ് ഡയറക്‌ടറായിരുന്ന ലക്ഷ്‌മിനാരായണനായിരുന്നു. സമാനമായി ഇദ്ദേഹം തമിഴ്‌നാട് ഡിജിപിയായിരുന്നപ്പോഴാണ് കരുണാനിധിയെ അറസ്റ്റ് ചെയ്‌തും.
സിവില്‍ സര്‍വീസില്‍ നിന്നും 1985ല്‍ വിരമിച്ച ലക്ഷ്‌മിനാരായണന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയായിരുന്നു. പ്രളയ സമയത്ത് കേരളത്തിന് സഹായവുമായി അദ്ദേഹം എത്തിയിരുന്നു. സർവീസ് അനുഭവങ്ങൾ പങ്കുവയ്ക്കുന്ന ‘അപ്പോയ്മെന്‍റ്സ് ആന്‍റ് ഡിസപ്പോയ്മെന്‍റ്സ്, മൈ ലൈഫ് ഇൻ ദി ഇന്ത്യൻ പൊലീസ് സർവീസ് ഉൾപ്പെടെയുള്ള പുസ്‌തകങ്ങളും എഴുതിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി സ്വദേശിയാണ്. പരേതയായ സീതയാണ് ഭാര്യ.