കേരളം

kerala

ETV Bharat / bharat

സെല്ലുലാര്‍ ജയില്‍ ദിഗ്‌വിജയ് സിങ് സന്ദര്‍ശിക്കണമെന്ന് ശിവരാജ് സിങ് ചൗഹാന്‍ - വീര്‍ സവര്‍ക്കറിന് ഭാരത് രത്ന നല്‍കണമെന്ന് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ്

വീര്‍സവര്‍ക്കര്‍ക്ക് ഭാരത രത്ന നല്‍കുന്നതിനെതിരെ ദിഗ്‌വിജയ് സിങ് പ്രതികരിച്ചിരിന്നു. ഇതിനെ വിമര്‍ശിച്ചാണ് ശിവരാജ് സിങ് ചൗഹാന്‍ രംഗത്ത് വന്നിരിക്കുന്നത്

വീര്‍ സവര്‍ക്കറിന് ഭാരത് രത്ന നല്‍കണമെന്ന് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ്

By

Published : Oct 18, 2019, 11:16 AM IST

ഭോപ്പാല്‍: കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങിന്‍റെ പ്രസ്താവനക്കെതിരെ മുന്‍മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. വീര്‍ സവര്‍ക്കര്‍ ഒരു വിപ്ലവകാരിയാണ്. മാതൃരാജ്യത്തിനായി ജീവിതം സമര്‍പ്പിച്ചയാളാണ്. അതിനാല്‍ ഭാരത് രത്ന അര്‍ഹിക്കുന്നു. സവര്‍ക്കറെ അടച്ച സെല്ലുലാര്‍ ജയില്‍ ദിഗ്‌വിജയ് സിങ് സന്ദര്‍ശിക്കണമെന്നും ശിവരാജ് സിങ് ആവശ്യപ്പെട്ടു.

സന്ദര്‍ശിക്കാന്‍ ദിഗ്‌വിജയ് ആന്‍ഡമാന്‍ നിക്കോബാര്‍ തുറമുഖം സന്ദര്‍ശിക്കണമെന്നും ദിഗ്‌വിജയ് സിംഗിന് സവര്‍ക്കറുടെ കാലിലെ പൊടിക്കുള്ള വില പോലുമില്ലെന്നും ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു.

വീര്‍ സവര്‍ക്കര്‍ സ്വാതന്ത്രസമരത്തില്‍ പങ്കെടുത്തതും ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ച് മടങ്ങിയെത്തിയതും മറന്നിട്ടില്ലെന്നും മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയില്‍ സവര്‍ക്കര്‍ക്ക് പങ്കുണ്ടെന്നും ബുധനാഴ്ച നടന്ന പത്ര സമ്മേളനത്തില്‍ ദിഗ് വിജയ് സിംഗ് പറഞ്ഞിരുന്നു.

വീര്‍ സവര്‍ക്കറിന് ഭാരത് രത്ന നല്‍കണമെന്ന് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ്

ABOUT THE AUTHOR

...view details