റായ്പൂര്‍: ചത്തീസ്ഗഢ് മുൻ മുഖ്യമന്ത്രിയും ജനതാ കോൺഗ്രസ് ഛത്തീസ്ഗഡ് അധ്യക്ഷനുമായ അജിത് ജോഗി അന്തരിച്ചു. 74 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് റായ്പൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് തവണ ഹൃദയാഘാതം ഉണ്ടായതിന് പിന്നാലെ അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. മകന്‍ അമിത് ജോഗിയാണ് ട്വിറ്ററിലൂടെ വാര്‍ത്ത പുറത്തുവിട്ടത്.
ചത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു - അജിത് ജോഗി
ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം
അജിത് ജോഗി
ഛത്തീസ്ഗഢ് സംസ്ഥാന രൂപീകരണത്തിനു ശേഷം 2007 വരെയുള്ള തെരഞ്ഞെടുപ്പുകളിലെല്ലാം കോൺഗ്രസിനെ നയിച്ചു. കോൺഗ്രസ് പ്രതിനിധിയായി രണ്ടു തവണ രാജ്യസഭയിലും രണ്ടു തവണ ലോക്സഭയിലുമെത്തി. എഐസിസി കോർ കമ്മിറ്റിയംഗം, കോൺഗ്രസ് വക്താവ്, കോൺഗ്രസ് പാർലമെൻററി പാർട്ടി ചീഫ് വിപ്പ്, മധ്യപ്രദേശ് പിസിസി അധ്യക്ഷൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
Last Updated : May 29, 2020, 5:05 PM IST
TAGGED:
അജിത് ജോഗി