ന്യൂഡൽഹി: മുൻ സി.ബി.ഐ ഡയറക്‌ടർ ആർ.കെ രാഘവൻ്റെ ആത്മകഥയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയക്കുറിച്ച് പരാമർശം. ഗുജറാത്ത് കലാപം അന്വേഷിച്ച സി.ബി.ഐ ഉദ്യോഗസ്ഥനായിരുന്നു ആർ.കെ രാഘവൻ. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന മോദിയെ മാരത്തൺ സെഷൻ ചോദ്യം ചെയ്‌തതാണ് ആത്മകഥയിൽ പരാമർശിച്ചത്.
ഗുജറാത്ത് കലാപം അന്വേഷിച്ച മുൻ ഉദ്യോഗസ്ഥൻ്റെ ആത്മകഥയിൽ മോദിയക്കുറിച്ച് പരാമർശം - മാരത്തൺ സെഷൻ ചോദ്യം ചെയ്യൽ
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ മാരത്തൺ സെഷൻ ചോദ്യം ചെയ്‌തതാണ് ആത്മകഥയിൽ പരാമർശിച്ചത്.
ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രിയുടെ പങ്ക് സംബന്ധിച്ച് ചോദ്യം ചെയ്യലിനായി ഗാന്ധിനഗറിലെ സർക്കാർ സമുച്ചയത്തിനുള്ളിലെ എസ്.ഐ.ടി ഓഫിസിലേക്ക് എത്താൻ മോദിക്ക് നോട്ടിസ് നൽകിയതും തുടർന്നുണ്ടായ ചോദ്യം ചെയ്യലുമാണ് ആത്മകഥയിൽ പറയുന്നത്. ചോദ്യം ചെയ്യലിൽ കുറ്റകരമായ ഒന്നും കണ്ടെത്താൻ സാധിച്ചില്ലെന്നും ആർ.കെ രാഘവൻ പറയുന്നു. അന്നത്തെ സംഭവത്തിൽ നരേന്ദ്ര മോദിക്കെതിരെ ആരോപണമുന്നയിച്ചവർ നിരാശരായെന്നും അദ്ദേഹം പറയുന്നു.
അന്ന് നരേന്ദ്ര മോദിയെ ചോദ്യം ചെയ്‌തത് ഒമ്പത് മണിക്കൂർ നീണ്ടുനിന്നു. രാത്രി വൈകി അവസാനിച്ച മാരത്തൺ സെഷനിൽ ഒരിക്കൽ പോലും മോദി അസൗകര്യം പ്രകടിപ്പിച്ചില്ല. ഉച്ചഭക്ഷണത്തിന് ശേഷം വിശ്രമിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം അത് നിരസിച്ചതായും ചോദ്യം ചെയ്യലിന് വന്നപ്പോൾ വെള്ളം മാത്രമാണ് അദ്ദേഹം കൈയിൽ കരുതിയിരുന്നതെന്നും ആർ.കെ രാഘവൻ പറയുന്നു. നൂറ്റൊന്ന് ചോദ്യങ്ങൾ അടങ്ങിയ മാരത്തൺ ചോദ്യം ചെയ്യലിൽ എസ്.ഐ.ടിയിൽ നിന്ന് ഒരു കപ്പ് ചായ പോലും മോദി സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.